Vineeth Sreenivasan's Mukundan Unni Associates

Unidentified
0

 

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ വിവാദത്തില്‍. സിനിമയുടെ ഫേസ്‌ബു‌ക്ക് പേജില്‍ 'ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം' എന്ന ക്യാപ്‌ഷനില്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്. ചിത്രത്തിന്റെ ക്യാപ്‌ഷനെതിരെയാണ് കമന്റുകളേറെയും. 'നിന്നെയൊക്കെ ഒരു അഡ്വ. ആക്കാന്‍ ആ മനുഷ്യന്‍ എത്ര വിയര്‍പ്പൊഴുക്കിയിട്ടുണ്ടാവും, എന്നിട്ടും ചത്തു എന്ന് പറയാന്‍ കാണിച്ച ആ ചീഞ്ഞ മനസ്സുണ്ടല്ലോ, നല്ലത് മാത്രം വരട്ടെ.'' ''കൊള്ളാം മോനെ ആ അച്ഛന്‍ ചിലപ്പോള്‍ ഇതൊക്കെ കണ്ടു പൊട്ടികരയുന്നുണ്ടാവും.'' ''സ്വന്തം പിതാവ് ചത്തു പോയി, പട്ടിയും പൂച്ചയുമാണ് പരാമര്‍ശം എന്ന് തോന്നും". എന്തൊരു ബഹുമാനം, എത്ര നല്ല ഭാഷ, ''മകന്‍ എന്ന നിലക്കു കുറച്ചൂടെ നല്ല ഭാഷയില്‍ പറയാമായിരുന്നു'', എന്നെല്ലാമാണ് കമന്റുകള്‍. അതേസമയം, വിനീത് ശ്രീനിവാസന്‍ മുന്‍പ് ചെയ്‌ത തരം സിനിമയല്ലെന്നും വിനീത് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന തരം കഥാപാത്രവുമല്ല സിനിമയിലേതെന്നും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് വിശദമാക്കി. "കുറച്ച് വില്ലന്‍ സ്വഭാവങ്ങളുണ്ട്, അതിനെ സിനിമ ന്യായീകരിക്കുന്നില്ല. എനിക്ക് പറയാനുള്ള ചിലത് ഞാന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷെ അത് ആളുകളില്‍ അമര്‍ഷമുണ്ടാക്കിയേക്കാം. എന്റെ രീതികള്‍ വെച്ച് നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ ആളുകള്‍ക്ക് ഏറ്റവും കുറവ് നീരസമുണ്ടാക്കിയേക്കാവുന്ന കഥയാകും ഇത്, എന്റെ ആദ്യ ചിത്രം"- അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. "വിനീതിന് കഥാപാത്രമാകാന്‍ ബുദ്ധിമുട്ടുണ്ടായില്ല, കാരണം തന്റെ സേഫ്‌സോണിന് പുറത്ത് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. പക്ഷെ ആശയപരമായി അദ്ദേഹത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ട്"- അഭിനവ് സുന്ദര്‍ നായക് പറഞ്ഞു.


Post a Comment

0Comments
Post a Comment (0)